“ആദി”……കിടു

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിന് വിരാമമായികൊണ്ട് ആദി ആവേശത്തോടെ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് ഒരുക്കിയ ചിത്രം പ്രേക്ഷകന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന സിനിമയാണ്. ഒറ്റനോട്ടത്തില്‍ മികച്ച സിനിമയാണെന്ന് തന്നെ പറയാം. ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രണവിന് നായക പട്ടം ചാര്‍ത്തിയപ്പോള്‍ ഒരു തുടക്കക്കാരാന്റെ പരിഭ്രമമൊന്നും ഇല്ലാതെ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അഭിനയ പ്രകടനമാണ് കാഴ്ച വച്ചത്.

മോഹന്‍ലാലിന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ മിഴിയോരം എന്ന ഗാനം ആദി ആലപിക്കുന്നതാണ് സിനിമയുടെ തുടക്കം. വില്ലനായി ആ സിനിമയില്‍ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ച് 37 വര്‍ഷങ്ങള്‍ക്കിപ്പുറം മകനിലൂടെ ആ ഗാനത്തിന് പ്രേക്ഷകര്‍ വീണ്ടും സാക്ഷിയാവുകയാണ്.

വളരെ ലളിതമായ രീതിയിലാണ് സിനിമയുടെ തുടക്കം. ആദ്യ പകുതിയില്‍ പ്രണവ് മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും കഥയാണ് സംവിധായകന്‍ പറയുന്നത്. ഇതില്‍ മോഹന്‍ലാലും എത്തുന്നുവെന്നത് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഒരു മധുരമുള്ള കാര്യം തന്നെയാണ്.

error: Content is protected !!