വിവാദങ്ങള്‍ക്കിടയിലും നേട്ടം കൊയ്ത് പത്മാവത്

രാജ്യത്തുടനീളം വിവാദങ്ങളും അക്രമങ്ങളും പ്രതിഷേധവും നിറഞ്ഞു നില്‍ക്കുമ്പോഴാണ് പത്മാവത് റിലീസ് ചെയ്തത്.എന്നാല്‍ ഓപ്പണിംഗ് ദിനത്തിൽ മെച്ചപ്പെട്ട കളക്‌ഷനാണ് പത്മാവത് നേടിയത്. സിനിമ റിലീസ് ചെയ്ത വ്യാഴാഴ്ച്ച 18 കോടി രൂപയായിരുന്നു കളക്‌ഷൻ. ഇതിനു പുറമെ, ബുധനാഴ്ച നടന്ന പ്രിവ്യു 5 കോടി രൂപയും കളക്ട ചെയ്തതായി മൂവി വെബ്സൈറ്റ്, ബോക്സ് ഓഫിസ് ഇന്ത്യ അറിയിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും പൂർണ്ണമായും മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഭാഗികമായും റിലീസ് ഇല്ലാതിരുന്നിട്ടും ഇന്ത്യയൊട്ടാകെ 3100 സ്ക്രീനുകൾ പദ്മവത് പ്രദർശിപ്പിച്ചു.

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ബ്ലോക്ക്ബസ്റ്റർ മൂവി ആകാൻ സാധ്യതയുള്ള പദ്മാവതിന് ആദ്യ ദിനത്തിൽ 25 -30 കോടിയുടെ വരുമാനമാണ് പ്രതീക്ഷിച്ചിരുന്നത്. തമിഴിലും തെലുങ്കിലും സിനിമ ഡബ്ബ് ചെയ്തിട്ടുണ്ട്. കൂടുതൽ പേര് സിനിമ കാണുന്നതോടെ എതിർപ്പുകൾ കുറയുമെന്നാണ് എന്റർടൈൻമെന്റ് വ്യവസായലോകം നിരീക്ഷിക്കുന്നത്. ഒരാഴ്ച്ചകകം മൊത്തം കളക്ഷൻ 75 -80 കൊടിയിലേക്ക് ഉയരുന്നതിനു ഇവർ സാധ്യത കാണുന്നു. വൻ തോതിൽ പ്രതിഷേധം ഇനി ഉണ്ടാകാൻ ഇടയില്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. അങ്ങനെ വന്നാൽ ഡെയിലി കളക്ഷൻ 30 കോടിയിലേക്ക് ഉയരുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ‘

error: Content is protected !!