ഓഹരി മാര്‍ക്കറ്റില്‍ വന്‍കുതിപ്പ്

ഇന്ത്യൻ ഓഹരി മാർക്കറ്റിനു ഇത് ചരിത്ര മുഹൂർത്തം. ഒറ്റ ദിവസത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സും നിഫ്റ്റിയും ഒരു നാഴികക്കല്ല് പിന്നിട്ടു. സെൻസെക്‌സ് 36,000 പോയിന്റും നിഫ്റ്റി 11,000 പോയിന്റും മറികടന്നു.

വിപണിയിലെ തുടർച്ചയായ കുതിപ്പ് ഇന്നും തുടരുകയാണ്. ഏഷ്യൻ മാർക്കറ്റുകളിൽ പ്രകടമായ കുതിപ്പിനെ പിൻപറ്റിയാണ് ഇന്ന് ട്രേഡിങിന്റെ തുടക്കത്തിൽ തന്നെ ശക്തമായ മുന്നേറ്റം ഉണ്ടായത്. അമേരിക്കയിൽ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധി താത്കാലികമായി പരിഹരിക്കപ്പെട്ടത് മുന്നേറ്റത്തിന് സഹായകമായി. ഏറെ ശ്രദ്ധേയമായ വസ്തുത നിഫ്റ്റി അതിന്റെ ചരിത്രത്തിൽ ആദ്യമായി 16000 പോയിന്റ് മാറി കടന്നു എന്നതാണ്. ഇപ്പോൾ 55 .20 പോയിന്റ് ഉയർന്ന് 11042 .40 പോയിന്റിലാണ് വ്യപാരം നടക്കുന്നത്. സെൻസെക്‌സും ചരിത്ര നേട്ടത്തിലാണ്. ഇത് 36,000 പോയിന്റ് എന്ന നേട്ടം കൈവരിച്ചു മുന്നേറുകയാണ്. ഏതാനും ആഴ്ചകൾക്കിടയിൽ മാത്രം സെൻസെക്‌സ് 1000 പോയിന്റിന്റെ നേട്ടമാണ് ഉണ്ടാക്കിയത്.

error: Content is protected !!