കീഴാറ്റൂർ വയൽക്കിളികളുടെ നിരാഹാര സമരത്തിന് വിലക്ക്, സമരസമിതി പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുന്നു

കീഴാറ്റൂരിൽ വയൽ കിളികൾ നാളെ നടത്താനിരുന്ന പരിസ്ഥിതി സെമിനാറിന് പൊലീസ് വിലക്ക്. പരിപാടി നടത്തരുത് എന്ന് പൊലീസ് നോട്ടീസ് നൽകി. സുരക്ഷ കാരണങ്ങൾ കൊണ്ടാണ് പരിപാടി വിലക്കിയത് എന്ന് വിശദീകരണം. വിലക്ക് രാഷ്ട്രീയ പ്രേരിതമെന്ന് സമരസമിതി .വിലക്കിൽ പ്രതിഷേധിച്ച്‌ വയൽ കിളികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് നടത്തുന്നു.വിലക്ക് മാറ്റാതെ പിൻമാറില്ലെന്ന നിലപാടിലാണ് സമരക്കാർ

error: Content is protected !!