സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശന വിളംബരം.. ഇതാ

വാ​ർ​ഷാ​വ​സാ​ന ദി​ന​ത്തി​ൽ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്ത്. സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ചെ​ന്നൈ​യി​ൽ ആ​രാ​ധ​ക സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​ധി​കാ​ര​ക്കൊ​തി​യി​ല്ലെ​ന്നും ര​ജ​നീ​കാ​ന്ത് ആ​രാ​ധ​ക​രോ​ടു പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ ഉൗ​ഹാ​പോ​ഹ​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31 ന് ​വ്യ​ക്ത​ത വ​രു​ത്തു​മെ​ന്ന് ര​ജ​നി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ഷ്ട്രീ​യം ത​നി​ക്ക് പു​തു​ത​ല്ല. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്‍റെ വ​രും വ​രാ​യ്ക​ക​ൾ ത​നി​ക്ക് ന​ന്നാ​യി അ​റി​യാം. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാ​ൻ ജ​ന​പി​ന്തു​ണ മാ​ത്രം പോ​ര, ത​ന്ത്ര​ങ്ങ​ളും വേ​ണം. യു​ദ്ധ​ഭൂ​മി​യി​ൽ ഇ​റ​ങ്ങി​യാ​ൽ ജ​യി​ച്ചേ പ​റ്റൂ​വെ​ന്നും ര​ജ​നി നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ജ​യ​ല​ളി​ത​യു​ടെ നി​ര്യാ​ണ​ത്തോ​ടെ, പ​ല​വ​ഴി​യാ​യി ചി​ത​റി​യ ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​ഖ്യാ​പ​നം ഏ​റെ നി​ർ​ണാ​യ​ക​മാ​കും. ര​ജ​നി​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ണ്ടെ​ന്ന് ന​ട​ൻ ക​മ​ൽ​ഹാ​സ​നും നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

error: Content is protected !!