ചെറുകുന്നിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നില്‍ വാഹനപകടത്തില്‍ ബൈക്ക്‌യാത്രക്കാരൻ മരണപെട്ടു. കണ്ണപുരം ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന എ പി അബൂബക്കർ(60)ആണ് മരണപ്പെട്ടത്. കണ്ണപുരം പൂമാലക്കാവിനു സമീപം താമസിക്കുന്ന പരേതനായ മൂസ ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്.  ഭാര്യ സക്കീനയെ പരിക്കുകളോടെ ചെറുകുന്ന് കോൺവെന്‍റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ചെറുകുന്ന് കൊവ്വപ്പുറത്ത് നിന്നും കണ്ണപുരത്തെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ പഴയങ്ങാടി ഭാഗത്തു നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അബൂബക്കർ കണ്ണൂരിൽ നിന്നും മുട്ടത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിസി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. കാര്‍ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കെ കണ്ണപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

error: Content is protected !!