അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ നാളെ വിവിധ പരിപാടികള്‍
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നാളെ(ജൂണ്‍ 26) ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
രാവിലെ ഒമ്പത് മണിക്ക് ഗവ ബ്രണ്ണന്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുന്ന മാജിക് ഷോയോടു കൂടി പരിപാടികള്‍ക്ക് തുടക്കമാകും. 10.30 ന് ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്ററി സ്കൂള്‍ പരിസരത്ത് കണ്ണ് മൂടിക്കെട്ടി നടത്തുന്ന ബൈക്ക് യാത്രയും 11 മണിക്ക് തലശ്ശേരി മുതല്‍ ചൊവ്വ വരെ നടത്തുന്ന റോഡ് ഷോ, 11.45 ന് ചൊവ്വ ഹയര്‍സെക്കന്ററി സ്കൂളില്‍ മാജിക് ഷോ, 12.30 ന് ചൊവ്വ മുതല്‍ കണ്ണൂര്‍ കോടതി സമുച്ചയം വരെ റോഡ് ഷോയും നടക്കും. ഉച്ചക്ക് ഒരു മണിക്ക് കോടതി സമുച്ചയത്തില്‍ മാജിക് ഷോ, രണ്ട് മണിക്ക് കോടതി പരിസരത്തില്‍ കണ്ണ് മൂടിക്കെട്ടി നടത്തുന്ന ബൈക്ക് യാത്ര എന്നിവയും നടക്കും. 2.15 കണ്ണൂര്‍ മുതല്‍ ധര്‍മ്മശാല വരെ റോഡ് ഷോ, 2.40ന് ധര്‍മ്മശാല മുതല്‍ പറശ്ശിനിക്കടവ് വരെ കണ്ണ് മൂടിക്കെട്ടി നടത്തുന്ന ബൈക്ക് യാത്ര, 2.50 ന് ധര്‍മ്മശാല മുതല്‍ തളിപ്പറമ്പ് വരെ റോഡ് ഷോ, 3.15 ന് തളിപറമ്പ് ബസ്റ്റാന്റിന് സമീപം മാജിക് ഷോയും കണ്ണ് മൂടിക്കെട്ടി നടത്തുന്ന ബൈക്ക് യാത്രയും നടക്കും.
നാല് മണിക്ക് തളിപറമ്പ് മുതല്‍ പെരുമ്പ വരെ റോഡ് ഷോ, 4.45 ന് പെരുമ്പ മെയിന്‍ റോഡില്‍ കണ്ണ് മൂടിക്കെട്ടി നടത്തുന്ന ബൈക്ക് യാത്രയും അഞ്ച് മണിക്ക് പെരുമ്പ മുതല്‍ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റ് വരെ റോഡ് ഷോ നടക്കും. 5.15 ന് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപം നടക്കുന്ന മാജിക് ഷോയോടു കൂടി പരിപാടികള്‍ അവസാനിക്കും.