ലോക്സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡി.എം.കെ- സി.പി.എം സഖ്യം

ലോക്സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡി.എം.കെയ്ക്ക് ഒപ്പം നിൽക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്നലെ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. ആൾവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലായിരുന്നു കൂടികാഴ്ച്ച.

ബിജെപിയെ താഴെയിറക്കാൻ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കേണ്ടതുണ്ട്. രാഷ്ട്രീയ കൂട്ടായ്മല്ല, മറിച്ച് രാജ്യത്തെ രക്ഷിക്കുകയെന്നതാണ് മഹാസഖ്യത്തിന്റെ ലക്ഷ്യം. ഇതിന് ജനങ്ങളുടെ വലിയ പിന്തുണയുണ്ട്. സംസ്ഥാന തലങ്ങളിലാണ് നിലപാടുകൾ സ്വീകരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തേക്കാൾ ശക്തനാണ് മോദിയെന്ന രജനീകാന്തിന്റെ നിലപാടിനെ യച്ചൂരി വിമർശിച്ചു. 2004ലെ ചരിത്രം രജനീകാന്ത് ഓർക്കണമെന്നും സി.പി.എം ജനൽ സെക്രട്ടറി ഓർമിപ്പിച്ചു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കഴിഞ്ഞ ദിവസം സ്റ്റാലിനെ സന്ദർശിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡി.എം.കെ- സി.പി.എം സഖ്യം

 

error: Content is protected !!