എം.ടി കടും പിടുത്തത്തില്‍ രണ്ടാമൂഴം തിരിച്ചുവേണം; ശ്രീകുമാര്‍ മേനോന്‍റെ ശ്രമം പാളി

രണ്ടാമൂഴം ചിത്രത്തില്‍ നിന്നും പിന്മാറാന്‍ ഉള്ള തീരുമാനത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ ഉറച്ച് നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. എംടി തന്നെ രചിച്ചിട്ടുള്ള തിരക്കഥയുടേയും സിനിമാ പകര്‍പ്പവകാശം പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ജോലികള്‍ തുടങ്ങുന്നതില്‍ അകാരണമായ താമസം നേരിടുന്നതിനെച്ചൊല്ലി എംടി ആ കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ എംടിയുമായി ഇന്നാലെ നടത്തിയ കൂടിക്കാഴ്ചയിലും മഞ്ഞുരുകുന്ന സൂചന ഇല്ലെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോടുള്ള എംടിയുടെ വീട്ടിലെത്തി എംടിയെ കണ്ട ശ്രീകുമാര്‍ ഏതാണ്ട് ഇരുപതു മിനിറ്റോളം സംസാരിച്ചു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എംടി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നാണ് ഒരു പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

രണ്ടു ദിവസം മുന്‍പ് ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത്‌ വന്നത്.  ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു.

കോഴിക്കോട് മുൻസിഫ് കോടതിയിൽ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി. അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍‌കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ്‌ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

error: Content is protected !!