ഇന്ന് കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം: അയോധ്യയില്‍ കനത്ത സുരക്ഷ
അയോധ്യ: കനത്ത സുരക്ഷയില്‍ ഇന്ന് അയോധ്യയില്‍ കാര്‍ത്തിക പൂര്‍ണ്ണിമ ഉത്സവം. ചരിത്ര വിധഇക്ക് ശേഷമുള്ള ആദ്യ ഉത്സവമായതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സരയൂ നദിയിലെ സ്നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ ദര്‍ശനം നടത്തും. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം ഭക്തര്‍ എത്തിയെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക്. ഇത്തവണ അതിലും കൂടുതല്‍ ഭക്തര്‍ എത്തുമെന്നും വിവരമുണ്ട്.
നിലവിലെ സുരക്ഷയ്ക്ക് പുറമെ 2000 സുരക്ഷാ ജീവനക്കാരെ കൂടി അധികം വിന്യസിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് . അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ. വലിയ ആഘോഷമായ കാർത്തിക പൂർണ്ണിമ ദിനമായ ഇന്ന് സുരക്ഷയ്ക്കായി കൂടുതൽ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും. വിധിയുടെ തലേന്ന് നടന്ന പഞ്ച കോശി പരിക്രമ ആഘോഷത്തിൽ പങ്കെടുക്കാനും വൻ ജനാവലി അയോധ്യയിൽ തമ്പടിച്ചിരുന്നു.