വിവാഹത്തിന് മകന്‍ അമിതമായി ഭക്ഷണം കഴിച്ചു: 16കാരന്‍റെ അമ്മയ്ക്ക് ബില്‍ നല്‍കി വധുവിന്‍റെ കുടുംബം

ലണ്ടന്‍: വിവാഹ സത്ക്കാരത്തിനിടെ കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ 16കാരന്‍റെ അമ്മയ്ക്ക് ബില്‍ നല്‍കി വധുവിന്‍റെ അച്ഛന്‍ . ഇംഗ്ലണ്ടിലാണ് കൗതുകമുള്ള സംഭവം നടന്നത്.

കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്‍റെ പേരിലാണ് വധുവിന്‍റെ അച്ഛന്‍ ബില്‍ നല്‍കിയത്. വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണത്തിന് ബില്‍ നല്‍കിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബില്ല് ലഭിച്ച സ്ത്രീ തന്നെയാണ് റെഡിറ്റില്‍ ഇത് സംബന്ധിച്ച്‌ എഴുതിയത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയായത്. തനിക്ക് ക്ഷണപത്രം കിട്ടിയിട്ടാണ് വിവാഹത്തിന് പോയതെന്ന് ഇവര്‍ പറയുന്നു. വിവാഹ സത്ക്കാരത്തില്‍ വിവാഹത്തിനും മുതിര്‍ന്നവര്‍ക്കും വെവ്വേറെയാണ് ഭക്ഷണം സജ്ജീകരിച്ചത്. എന്നാല്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി തനിക്കും പതിനാറുകാരനുമായ മകനും വേണ്ടി മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണമാണ് വാങ്ങിയത്.

പിന്നാലെ വീട്ടില്‍ മടങ്ങിയെത്തിയതിനു ശേഷമാണ് വധുവിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഭക്ഷണത്തിന് അമിതമായ കാശ് കാറ്ററിങ് സര്‍വീസ് ഏജന്‍സി ഈടാക്കിയെന്നും ഈ പണം നിങ്ങള്‍ നല്‍കണമെന്നുമായിരുന്നു വധുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടത്.

നല്‍കകേണ്ട പണത്തിന്റെ ബില്‍ അയച്ചും നല്‍കി 18 വയസില്‍ താഴെയുള്ളവര്‍ക്ക് കിഡ്‌സ് മീല്‍ ആണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അറിയാതെ യുവതി മുതിര്‍ന്നവരുടെ ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. 13 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് കിഡ്സ് മീല്‍ നല്‍കുന്നതെന്നായിരുന്നു യുവതി ധരിച്ചത്.

ഇതനുസരിച്ചാണ് മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണം മകനു വേണ്ടി വാങ്ങിയത്. 18 വയസില്‍ താഴെയുള്ളവര്‍ക്ക് കിഡ്സ് മീല്‍ ആണ് ഏര്‍പ്പെടുത്തിയതെന്ന് വധുവിന്‍റെ വീട്ടുകാര്‍ പറയുന്നു. 16 വയസുള്ള മകന് ആറ് വയസുള്ള കുട്ടികള്‍ കഴിക്കുന്ന അളവില്‍ മാത്രം എങ്ങനെ ഭക്ഷണം നല്‍കുമെന്നാണ് യുവതിയുടെ ചോദ്യം.

error: Content is protected !!