പാലാ ഉപതെരഞ്ഞെടുപ്പ്: എന്‍ഡിഎയുടെ മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രചരണ രംഗത്ത് സജീവമാകുകയാണ്. എന്‍ഡിഎയുടെ പാലാ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാലാ ടൗണ്‍ ഹാളിലെ ചടങ്ങില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.ഈ മാസം 12 മുതല്‍ സ്ഥാനാര്‍ത്ഥി പര്യടനം തുടങ്ങും. നാല് തവണയെങ്കിലും വോട്ടര്‍മാരെ നേരില്‍ കാണാനാണ് ശ്രമം.

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ ബൂത്ത്, പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു. ശബരിമല യുവതി പ്രവേശം ചര്‍ച്ചയാക്കിയും കേന്ദ്ര സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിയുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയുടെ പ്രചാരണം.

You may have missed

error: Content is protected !!