തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കഠിനംകുളത്ത് പെരുമാതുറ സ്വദേശികളായ സുല്‍ഫി, സെയ്‍ദ് അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീട്ടില്‍ ആരും ഇല്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ച്‌ കയറി 42 വയസ്സുള്ള സ്ത്രീയെ ഇരുവരും പീഡിപ്പിക്കുകയായിരുന്നു. ഇരുവരം പരിസരവാസികളാണ്.

യുവതിയുടെ അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലായണ്. അമ്മ ആശുപത്രിയില്‍ പോയ സമയം മനസ്സിലാക്കിയാണ് ഇരുവരും അതിക്രമിച്ച്‌ കടന്നത്. വൈകീട്ട് യുവതിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ശേഷം പോലീസില്‍ പരാതിപ്പെടുകയും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുല്‍ഫിയെും സയ്ദ് അലിയെയും കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

error: Content is protected !!