കോൺഗ്രസ് എംഎൽഎമാരായിരുന്ന അൽപേഷ് താക്കൂറും ധവാൽസിംഗും ബിജെപിയിൽ
ഗാന്ധിനഗർ: ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎമാരായിരുന്ന അൽപേഷ് താക്കൂറും ധവാൽസിംഗ് സലയും ബിജെപിയിൽ ചേർന്നു. ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജിത്തു വാഗാനിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശനം.
രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് എതിരായി വോട്ട് ചെയ്ത ഇരുവരും ജൂലൈ അഞ്ചിന് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. രഥൻപൂരിൽനിന്നുള്ള എംഎൽഎയായിരുന്നു അൽപേഷ് താക്കൂർ. കോൺഗ്രസ് നേതൃത്വത്തിന് സാധാരണക്കാർക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് താക്കൂർ പാർട്ടി വിട്ടത്.
സല ബയാദ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. പാർട്ടിയുമായി യോജിച്ച് പോകാനാവില്ലെന്നാണ് സലയുടെ നിലപാട്.