13 ബംഗാളി സിനിമാ-ടിവി താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: 13 ബംഗാളി താരങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളി നടിമാരായ മിമി ചക്രബര്‍ത്തിയും നസ്‌റത്ത് ജഹാനും തൃണമുല്‍ കോണ്‍ഗ്രസ് എം.പിമാരാണ്. ഇരുവരും പാര്‍ലന്റെിലെ ആദ്യ പ്രസംഗത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. തൃണമുലിന്റെ താര എം.പിമാര്‍ക്കുള്ള മറുപടിയായാണ് 13 സിനിമാ ടെലിവിഷന്‍ താരങ്ങളെ ബി.ജെ.പി ഒറ്റയടിക്ക് പാര്‍ട്ടിയില്‍ എത്തിച്ചത്.

റിഷി കൗശിക്, പ്രാണോ മിത്ര, കാഞ്ചന മോയിത്ര, രൂപാഞ്ജന മിത്ര, ബിസ്വജിത്ത് ഗാംഗുലി, ദേബ് രഞ്ജന്‍ നാഗ്, അരിന്ദം ഹൈദര്‍, മൗമിത ഗുപ്ത, അനിന്ദ്യ ബാനര്‍ജി, സൗരവ് ചക്രബര്‍ത്തി, രൂപ ഭട്ടാചാര്യ, അഞ്ജന ബസു, കൗശിക് ചക്രബര്‍ത്തി എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബംഗാള്‍ സിനിമയില്‍ നിന്നുള്ള പല ശ്രദ്ധേയ മുഖങ്ങളെയും പാര്‍ട്ടിയില്‍ എത്തിക്കുന്നത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നു. മമതയുടെ അതേ തന്ത്രം തന്നെ തിരിച്ചു പ്രയോഗിക്കുകയാണ് ബി.ജെ.പി. ശതാബ്ദി റോയി, തപസ് പാല്‍, സന്ധ്യ റോയി, ദേബ് എന്നിവര്‍ മമത സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന താരങ്ങളാണ്.

error: Content is protected !!