ക്രൈസ്റ്റ് ചർച്ച് വെടിവെയ്പ്പ് ; അൻസിയുടെ മൃതദേഹം തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിൽ എത്തിക്കും
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുണ്ടായ വെടിവയ്പിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. തിങ്കളാഴ്ച പുലർച്ചെ 3.05ന് മൃതദേഹം നെടുന്പാശേരിയിലെത്തിച്ചശേഷം വീട്ടിലേയ്ക്ക് കൊണ്ടുപോകും.
ഭർത്താവിനൊപ്പം ക്രൈസ്റ്റ്ചർച്ചിലെ മുസ്ലിം പള്ളിക്കു സമീപമായിരുന്നു ഇവർ താമസിച്ചിരുന്നത്. മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യയാണ് അൻസി. ന്യൂസിലൻഡിൽ കാർഷിക സർവകലാശാലയിലെ എം.ടെക് വിദ്യാർഥിനിയാണ്.
അഞ്ച് ഇന്ത്യക്കാരാണ് ക്രൈസ്റ്റ്ചർച്ച് വെടിവയ്പിൽ കൊല്ലപ്പെട്ടത്. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിൽ 41 പേരും സമീപത്തെ ലിൻവുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കിൽ എട്ടു പേരുമാണു കൊല്ലപ്പെട്ടത്.