വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ ; മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് മുല്ലപ്പള്ളി

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന കെ​പി​സി​സി​യു​ടെ ആ​വ​ശ്യം രാ​ഹു​ൽ അം​ഗീ​ക​രി​ച്ചു​വെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​നെ സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ആ​വ​ശ്യം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ വ​ച്ച​ത്.

വ​ട​ക​ര, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ‌ഇ​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ത​ന്നെ വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കെ​പി​സി​സി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

error: Content is protected !!