മാടമ്പിത്തരം ഇങ്ങോട്ട് വേണ്ട ; എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി …
എൻഎസ്എസിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാടമ്പിത്തരം എൻഎസ്എസ് മനസിൽ വച്ചാൽ മതിയെന്നും മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.
തമ്പ്രാക്കളുടെ നിലപാടാണ് എൻഎസ്എസിനെന്നും കോടിയേരി തുറന്നടിച്ചു. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല. ശബരിമലയിലെ എൻഎസ്എസ് നിലപാട് തെരഞ്ഞെടുപ്പിൽ പ്രതികൂലമാവില്ല- കോടിയേരി പറഞ്ഞു. എൻഎസ്എസിലെ സാധാരണക്കാർ സിപിഎമ്മിന് ഒപ്പമാണെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ചക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എൻഎസ്എസ് നിലപാടില്‍ ഉറച്ചുനിൽക്കും. തിരുത്തേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി കോടിയേരി രംഗത്തെത്തുന്നത്.