കൊലചെയ്യപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപെട്ടിട്ടില്ല – ചെന്നിത്തല…

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരമൊരാവശ്യം ഡിസിസിക്കു മുൻപാകെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകൾ സന്ദർശിക്കാഞ്ഞത് കോൺഗ്രസിന്‍റെ നിസഹകരണം മൂലമാണെന്ന സിപിഎം എംപി പി.കരുണാകരന്‍റെ വാക്കുകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

വെള്ളിയാഴ്ച കാസർഗോട്ട് പൊതുപരിപാടികൾക്കെത്തിയ മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ നേതൃത്വം ഡിസിസി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു.

എന്നാൽ പിന്നീട് പ്രാദേശിക പ്രതിഷേധങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർ‌ട്ട് പരിഗണിച്ച് മുഖ്യമന്ത്രി ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

പണറായി സന്ദർശനം വേണ്ട എന്നുവച്ചതിനെതിരെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി ഇവിടേയ്ക്ക് എത്താതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

അതിനിടെ, മുഖ്യമന്ത്രി സന്ദർശനം റദ്ദാക്കിയതിനേ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ രംഗത്തെത്തിയിരുന്നു.

error: Content is protected !!