തെയ്യം കലാകാരൻമാർക്ക് ധനസഹായം…

കണ്ണൂർ : തെയ്യച്ചമയങ്ങൾ നിർമ്മിക്കുന്നതിനും, വാങ്ങുന്നതിനും, സബ്‌സിഡി നൽകുന്ന പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  കണ്ണൂർ ജില്ലയിലെ സ്ഥിരതാമസക്കാരും, പട്ടികജാതിയിൽപ്പെട്ടവരും, ദാരിദ്ര്യ രേഖയ്ക്ക് തഴെയുള്ളവരുമായ തെയ്യം കെട്ടിയാടുന്ന കലാകാരൻമാർക്ക് അപേക്ഷിക്കാം.

മുൻപ് ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.  ജാതി, വരുമാനം, തെയ്യം കലാകാരനാണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ക്ഷേത്രത്തിൽ നിന്നുമുള്ള സാക്ഷ്യപത്രം, അപേക്ഷകന്റെ ഫോട്ടോ എന്നിവ സഹിതം ജനുവരി 25നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.  അപേക്ഷാ ഫോറത്തിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.

You may have missed

error: Content is protected !!