71-കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസ്: പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.

2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കോവളം സ്വദേശികളായ റഫീബ ബീവി മകന്‍ ഷഫീഖ്, സുഹൃത്ത് അല്‍ അമീന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവര്‍ ശാന്തകുമാരിയുടെ അയല്‍വാസികള്‍ കൂടിയായിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് തെളിഞ്ഞെന്നും തെളിവുകള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. തെളിവുനശിപ്പിക്കാനും ഒളിവില്‍ പോകാനും പ്രതികള്‍ നടത്തിയ ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി.

2020 ല്‍ പതിനാലുകാരിയെ കൊലപ്പെടുത്തിയെ കേസും ഇവര്‍ക്കെതിരെയുള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശാന്തകുമാരിയുടെ അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികള്‍ വാടകവീട് ഒഴിയുന്ന ദിവസം ശാന്തകുമാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

error: Content is protected !!