സൂര്യാഘാതം; മയ്യിലിൽ പറമ്പിൽ കെട്ടിയിട്ട കറവപ്പശു കുഴഞ്ഞ് വീണ് ചത്തു

കനത്ത ചൂടിൽ പറമ്പിൽ കെട്ടിയിട്ട കറവപ്പശു കുഴഞ്ഞ് വീണ് ചത്തു. മയ്യിൽ കാവിൻ മൂലയിലെ ക്ഷീര കർഷകൻ ചാത്തോത്ത് ബാലകൃഷ്ണന്റെ എച്ച് എഫ് ഇനം കറവപ്പശുവാണ് ചത്തത്. പത്ത് മണിയോടെ തളർന്ന് വീണ പശു ഒരു മണിയോടെയാണ് ചത്തത്.

മയ്യിൽ കണ്ടക്കൈ വെറ്ററിനറി ആസ്പത്രിയിലെ സർജൻ ഡോ. ആസിഫ് എം അശ്രഫ് അടിയന്തര ശുശ്രൂഷകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് സൂര്യാഘാതമേറ്റാണ് പശു ചത്തതെന്ന് വ്യക്തമായത്.

error: Content is protected !!