വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായം

മെഡിക്കല്‍/ എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ആറ് മാസത്തില്‍ കുറയാത്ത കാലയളവില്‍ പങ്കെടുത്ത് പരീക്ഷ എഴുതിയ വിമുക്തഭടന്‍മാരുടെ/ വിധവകളുടെ (ആര്‍മി/ എയര്‍ഫോഴ്‌സ്/ നേവി) മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.  വരുമാന പരിധി ഇല്ല. ആവശ്യമായ രേഖകളുടെ അസ്സല്‍ Serviceonline.gov.in/kerala എന്ന വെബ് പോര്‍ട്ടലില്‍ ആഗസ്റ്റ് 15ന് വൈകിട്ട് അഞ്ച് മണിക്കകം അപ്‌ലോഡ് ചെയ്ത് പ്രിന്റൗട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700069.

താല്‍ക്കാലിക നിയമനം

നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍,  ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് വര്‍ക്ക്‌ഷോപ്പ്  ഇന്‍സ്ട്രക്ടറുടെ അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൂടിക്കാഴ്ചയുടെ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍. മെയ് 31 – ഉച്ചക്ക് 1.30 – ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍). ജൂണ്‍ 3 – ഉച്ചക്ക് 1.30 – വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍  (ഇലക്‌ട്രോണിക്‌സ്), (ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ്.  ഫോണ്‍: 0460 2251091.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിന്നും വിരമിച്ചവരായിരിക്കണം.  62 വയസ് പൂര്‍ത്തിയാകാത്തവരായിരിക്കണം.  കോടതികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന.
നിയമനം തുടര്‍ച്ചയായ 179 ദിവത്തേക്കോ അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ആയിരിക്കും.  താല്‍പര്യമുള്ളവര്‍ പൂര്‍ണ്ണമായ ബയോഡാറ്റയും (മൊബൈല്‍ നമ്പറും, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ), വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍:   0490 2341008.

അധ്യാപക നിയമനം

പാലയാട് ഡയറ്റ് ലാബ് സ്‌കൂളില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.  യോഗ്യരായവര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30ന് രാവിലെ 10.30ന് ഡയറ്റ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0490 2346658.
പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓഫീസില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ എല്‍ കെ ജി, ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു. അര്‍ഹരായവര്‍  വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രവും അംഗങ്ങളുടെ ക്ഷേമനിധി അംഗത്വ കാര്‍ഡ്, ഇതുവരെ ക്ഷേമനിധിയില്‍ അംശദായം അടച്ച രസീതികള്‍, ആധാര്‍ കാര്‍ഡ്, അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 10നകം ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍  എത്തിക്കണം.  ഫോണ്‍: 0497 2970272.
സൗജന്യ പരീക്ഷാ പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ തുടങ്ങുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള റഗുലര്‍  ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ്  നടത്തുക.
അേപക്ഷകര്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ട 18 വയസ് തികഞ്ഞവരായിരിക്കണം.  പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് ജൂണ്‍ 20നകം അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷാ ഫോറം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 9656048978, 9656307760, 0490 2977640.

സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം
സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 30ന് വൈകിട്ട് 3.30 എ ഡി എമ്മിന്റെ ചേമ്പറില്‍ ചേരുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം.   ജൂണ്‍ 30നകം https://app.srccc.in/register വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും.  ഫോണ്‍: 0471 2325101, 8281114464.
error: Content is protected !!