വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് എന്നീ കോഴ്‌സുകളില്‍ നേരിട്ട് പ്രവേശനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. http://www.ihrd admissions.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0497 2877600, 8547005059, 9567086541.

പോളിടെക്നിക്  ഡിപ്ലോമ: ലാറ്ററല്‍ എന്‍ട്രി

വിവിധ ജില്ലകളിലെ  പോളിടെക്‌നിക് കോളേജുകളില്‍  ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട്  പോളിടെക്നിക്  ഡിപ്ലോമ രണ്ടാം വര്‍ഷത്തേക്കുള്ള സംസ്ഥാന തല  പ്രവേശനത്തിനായി ഓണ്‍ലൈന്‍  അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കണ്ടറി, വി എച്ച് എസ് സി, അല്ലെങ്കില്‍ ഐ ടി ഐ, കെ ജി സി ഇ പാസായവര്‍ക്ക് അപേക്ഷിക്കാം. വിശദ  വിവരങ്ങള്‍ www.polyadmission.org /let ല്‍ ലഭിക്കും.  ഫോണ്‍: 9744340666, 9495014294.

ഗസ്റ്റ്  അധ്യാപക നിയമനം
കണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ടര്‍ണിങ്, ഫിറ്റിങ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടിഷനിങ് എന്നീ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍മാരെയും, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍മാരെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.   പി എസ് സി  യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും,  പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 30ന് ദിവസം രാവിലെ 10.30ന് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2835260.

ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണപുരം ഗവ.കെമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകാനിടയുള്ള താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നു.  ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ വേര്‍ഡ് പ്രൊസസിങ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്റ് ആന്റ് ടൈപ്പ്‌റൈറ്റിങ്, ബി കോം, ടാലി/ ഡി ടി പി എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0497 2861819.

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡി ടി. പി, എം എസ് ഓഫീസ് എന്നീ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും.  ഫോണ്‍: 9947763222.

ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം

സര്‍ക്കാരിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍ ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. യോഗ്യത: നിഫ്റ്റ്/എന്‍ ഐ ഡി കളില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിങ് അല്ലെങ്കില്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിഗ്രി/ഡിപ്ലോമ. മൂന്ന് – അഞ്ച് വര്‍ഷം ടെക്‌സ്റ്റൈല്‍ ഡിസൈനിങില്‍ പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷ തപാല്‍ വഴിയോ, നേരിട്ടോ ജൂണ്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ടെക്‌സ്റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 04972835390.   ഇ മെയില്‍ : info@iihtkannur.ac.in.  വെബ്‌സൈറ്റ്: www.iihtkannur.ac.in.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന  എം എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിന്റെ 2024 – 26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.  ബി എസ് സി പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.cfrdkerala.inwww.supplycokerala.com ല്‍ ലഭിക്കും.  ഫോണ്‍: 0468 2961144.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം
 

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞ്/ഒടിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചു മാറ്റണമെന്നും അപകടാവസ്ഥയിലുള്ള പരസ്യബോര്‍ഡുകള്‍, മതിലുകള്‍, കെട്ടിടഭാഗങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നും സെക്രട്ടറി അറിയിച്ചു. മരങ്ങള്‍ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.

error: Content is protected !!