കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തീയതി നീട്ടി

2024 -25 അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 03.06.2024  വരെ നീട്ടി. ട്രയൽ അലോട്ട്മെന്റ് 31.05.2024 ന് നടക്കുന്നതാണ്. അപേക്ഷകർക്ക് 04.06.2024  വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താവുന്നതാണ്.

പരീക്ഷാ ഫലം

ആറാം സെമസ്റ്റർ ബി കോം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ബി എസ് സി/ ബി സി എ/ ബി എ/ ബി ബി എ ഡിഗ്രി പരീക്ഷാ ഫലങ്ങൾ 27.05.2024 ന് വൈകുന്നേരം 3 മണി മുതൽ  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും. പുനഃ പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 10.06.2024 വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.

ടൈം ടേബിൾ

19.06.2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (2019 സിലബസ്സ്‌ ) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

നാലുവർഷ ബിരുദം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ഓറിയെന്റേഷൻ ക്ലാസുകൾ

കണ്ണൂർ സർവകലാശാലയിൽ ഈ വർഷം നടപ്പിലാക്കാൻ പോകുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായി ഓറിയെന്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു.  ജൂൺ 3, 6, 7 തീയതികളിൽ സർവകലാശാലയുടെ താവക്കര, മാങ്ങാട്ടുപറമ്പ, പയ്യന്നൂർ, നീലേശ്വരം, തലശ്ശേരി, മാനന്തവാടി, കാസർഗോഡ്  ക്യാമ്പസുകളിലായിരിക്കും ഓറിയെന്റേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. ബിരുദ പ്രവേശനം നേടാൻ പോകുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കോളേജ് അധ്യാപകർ എന്നിവർക്കായി സംഘടിപ്പിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി https://forms.gle/hAD1w11h8oqPX8148 എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് 04972715321 എന്ന നമ്പറിലോ askfyugp@kannuruniv.ac.in എന്ന മെയിൽ ഐഡി യിലോ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!