KSRTC തർക്കം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

KSRTC ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി.സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുമാണ് എഫ്‌ഐആർ.

ഇന്നലെയാണ് കോടതി ഇടപെടലിനെ തുടർന്ന് യദുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. ഡ്രൈവർ യദു നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശപ്രകാരമാണ് നടപടി.മേയർ അടക്കം അഞ്ചുപേർക്കെതിരെയാണ് കേസ്. യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് നിർദേശം നൽകുകയായിരുന്നു.

നേരത്തേ ഗതാഗതം തടസ്സപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹർജിയിൽ ആര്യ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യം ലഭിക്കുന്ന കേസെടുത്തിരുന്നു.ബസിലെ സിസിടിവി മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. സച്ചിൻദേവ് അതിക്രമിച്ച് ബസിൽ കയറിയെന്നും പറയുന്നുണ്ട്.

error: Content is protected !!