കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ബി എ കർണ്ണാട്ടിക് മ്യൂസിക്, ഭരതനാട്യം

2024-25  അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ ബി എ കർണ്ണാട്ടിക് മ്യൂസിക്, ഭരതനാട്യം   പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട്  03.06.2024  ന് വൈകുന്നേരം 5 മണിക്ക് മുൻപായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ  ആർട്സിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു. കോളേജ് നടത്തുന്ന അഭിരുചി പരീക്ഷയുടെയും യോഗ്യത പരീക്ഷയുടെ മാർക്കിന്റെയും  അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.  വിശദ വിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ  വെബ്‌സൈറ്റിൽ ലഭ്യമാണ്.

അസൈൻമെന്റ്

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ബി കോം അഡീഷണൽ ഓപ്ഷണൽ ഇൻ കോ-ഓപറേഷൻ (2023 പ്രവേശനം- റഗുലർ, 2022 പ്രവേശനം- സപ്ലിമെന്ററി) ഏപ്രിൽ 2024 സെഷൻ  ഇന്റേണൽ ഇവാലുവേഷൻ അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 21/06/2024 (വെള്ളി) ന്  വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. എൻറോൾമെന്റ് നമ്പറും ജനനതീയതിയും നൽകി സർവകലാശാല വെബ്‌സൈറ്റിൽ നിന്നും അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. അസൈൻമെന്റ് സമർപ്പിക്കുന്ന വിദ്യാർഥികൾ ഏപ്രിൽ 2024 സെഷൻ റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾക്ക് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

ക്ലാസുകൾ 3ന് തുടങ്ങും

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ മധ്യവേനലവധി കഴിഞ്ഞ് 2024 ജൂൺ 3ന് ക്ലാസുകൾ തുടങ്ങും.

രജിസ്ട്രേഷൻ 

രണ്ടാം സെമസ്റ്റർ ബിരുദ (2019 അഡ്മിഷൻ മുതൽ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്ന വിദ്യാർത്ഥികൾക്ക് സൂപ്പർ  ഫൈൻ ഒടുക്കി 05 .06 .2024 വരെ അപേക്ഷിക്കാവുന്നതാണ്. 2023  അഡ്മിഷൻ റെഗുലർ വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം, പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ അറ്റന്റൻസ് സർട്ടിഫിക്കറ്റ് രണ്ട് ദിവസത്തിനകം സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. പരീക്ഷാ രജിസ്ട്രേഷന് വേണ്ടിയുള്ള ലിങ്ക് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!