അഷറഫ് ആഡൂര്‍ സ്മാരക കഥാ പുരസ്‌കാരം: ശ്യാം കൃഷ്ണനും ജിന്‍ഷാ ഗംഗയ്ക്കും

കണ്ണൂര്‍: അകാലത്തില്‍ പൊലിഞ്ഞ കഥാകൃത്ത് അഷറഫ് ആഡൂരിന്റെ സ്മരണയ്ക്കായി അഷറഫ് ആഡൂര്‍ സൗഹൃദകൂട്ടായ്മ യുവഎഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത കഥകള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ചാമത് കഥാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ശ്യാം കൃഷ്ണന്റെ തങ്കപുഷ്പം, ജിന്‍ഷാ ഗംഗയുടെ മട എന്നീ കഥകള്‍ക്കാണ് പുരസ്‌കാരം. 25000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്്കാരം ഈ മാസം സമ്മാനിക്കുമെന്ന് സൗഹൃദകൂട്ടായ്മ ചെയര്‍മാന്‍ പി.എസ്. വിനോദ്, കണ്‍വീനര്‍ ഇയ്യ വളപട്ടണം എന്നിവര്‍ അറിയിച്ചു.

ഇ പി രാജഗോപാലന്‍, വി കെ കെ രമേഷ്, ഖദീജ മുംതാസ് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡിനര്‍ഹമായ കഥകള്‍ തെരഞ്ഞെടുത്തത്. 250 കഥകളാണ് പരിഗണനയ്ക്ക് വന്നത്. കോഴിക്കോട് ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജ് ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ആര്‍ ശ്യാം കൃഷ്ണന്‍ മുമ്പ് മാതൃഭൂമി വിഷുപതിപ്പ് പുരസ്‌കാരം, മാധ്യമം സുവര്‍ണ്ണ ജൂബിലി പുരസ്‌കാരം, അ ഹൈദരാബാദ് പുരസ്‌കാരം, സിവി ശ്രീരാമന്‍ പുരസ്‌കാരം, കെ വി അനൂപ് കഥ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

കണ്ണൂര്‍ തളിപ്പറമ്പ് മഴൂര്‍ സ്വദേശിനിയായ ജിന്‍ഷാ ഗംഗ തളിപ്പറമ്പ് ഗവണ്‍മെന്റ് കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയാണ്. ആനുകാലികങ്ങളില്‍ നിരവധി കഥകള്‍ എഴുതിയിട്ടുണ്ട്.

error: Content is protected !!