വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം

കേന്ദ്ര തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭിന്നേശഷിക്കാരുടെ തിരുവനന്തപുരത്തുള്ള തൊഴില്‍ സേവന കേന്ദ്രവും കരിവെളളൂരുള്ള യെസ് ട്രെസ്റ്റും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്കായി ആറ് മാസത്തെ തയ്യല്‍ പരിശീലനം സംഘടിപ്പിക്കുന്നു.  താല്‍പര്യമുളള്ള 15നും 30നും ഇടയില്‍ പ്രായമുള്ളവര്‍  6282794606/ 9562495605/9895544834 നമ്പറില്‍ ഏപ്രില്‍ 25 നകം ബന്ധപ്പെടണം.

പട്ടയകേസുകളുടെ വിചാരണ മാറ്റി

ഏപ്രില്‍ 18, 19 തീയതികളില്‍ കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ നടത്താനിരുന്ന എല്ലാ വിചാരണ കേസുകളും യഥാക്രമം മെയ് ആറ്, 18 തീയതികളിലേക്ക് മാറ്റിയതായി കൂത്തുപറമ്പ്  എല്‍ ആര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

ലേണേഴ്സ് ടെസ്റ്റ് മാറ്റി

തളിപ്പറമ്പ്  സബ് ആര്‍ ടി ഓഫീസില്‍ ഏപ്രില്‍ 12ന് നടത്താനിരുന്ന ലേണേഴ്സ് ടെസ്റ്റ് 17 ലേക്ക് മാറ്റിയതായി തളിപ്പറമ്പ് ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ഹരിത വര്‍ണ്ണവിസ്മയം; ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതപെരുമാറ്റചട്ടം പ്രചരിപ്പിക്കാനായി ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12ന് കലക്ടറേറ്റ് പരിസരത്ത് ഡ്രോയിങ്ങ് ഓണ്‍ ക്ലോത്ത് -ഹരിത വര്‍ണ്ണവിസ്മയം സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ ഉള്‍പ്പെടെ 15 ഓളം ചിത്രകാരന്മാരുടെ പങ്കാളിത്തത്തോടെ 20 മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ ഹരിതപെരുമാറ്റചട്ടം സംബന്ധിച്ച് ചിത്രങ്ങള്‍ വരച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

error: Content is protected !!