കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ്

മൂന്നാം സെമസ്റ്റർ എം എ പ്രൈവറ്റ് രജിസ്ട്രേഷൻ (2022 പ്രവേശനം – റഗുലർ, 2020, 2021 പ്രവേശനം – സപ്ലിമെന്ററി) നവംബർ 2023 സെഷൻ  ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 03/05/2024 ന്  വൈകുന്നേരം 4 മണിക്കകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. സർവകലാശാല വെബ്‌സൈറ്റിൽ നിന്നും എൻറോൾമെന്റ് നമ്പറും ജനനതീയതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം.

പുനർ മൂല്യനിർണ്ണയ ഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം എ/ എം കോം എം എസ് സി/ എം എസ് ഡബ്ല്യു/ ഡിഗ്രി – ഒക്ടോബർ 2023 പരീക്ഷകളുടെ പുനർ മൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്

ഏപ്രിൽ 17 ന് ആരംഭിക്കുന്ന രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) (റഗുലർ/ സപ്ലിമെൻററി /ഇംപ്രൂവ്മെൻറ് / പ്രൈവറ്റ് രജിസ്ട്രേഷൻ & വിദൂര വിദ്യാഭ്യസം ഉൾപ്പെടെ) ഏപ്രിൽ 2024 പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡൗൺലോഡ് ചെയ്ത  ഹാൾടിക്കറ്റിന്റെ പ്രിൻറൗട്ടിൽ ഫോട്ടോ പതിച്ച് മതിയായ സാക്ഷ്യപ്പെടുത്തലോട് കൂടി ഹാൾടിക്കറ്റിൽ പ്രതിപാദിച്ച പരീക്ഷ കേന്ദ്രത്തിൽ  ഹാജരാകേണ്ടതാണ്.  ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ  തിരിച്ചറിയൽ കാർഡ്   കൈവശം വെക്കണം.

error: Content is protected !!