ഛത്തീസ്​ഗഡിൽ നക്സൽ ഓപ്പറേഷൻ; 18 പേരെ സുരക്ഷാസേന വധിച്ചു

ഛത്തീസ്​ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 18 നക്സലുകൾ കൊല്ലപ്പെട്ടു. കങ്കാറിലാണ് സൈന്യം നക്സൽ ഓപ്പറേഷൻ നടത്തിയത്. ഒരു മുതിർന്ന നക്സൽ നേതാവിനെയും സൈന്യം വധിച്ചതായാണ് റിപ്പോർട്ട്.

ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യേ​ഗസ്ഥർക്ക് പരിക്കേറ്റു. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ബസ്തർ ഐജി പി സുന്ദർ രാജ് അറിയിച്ചു.

error: Content is protected !!