കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം എ മ്യൂസിക് പ്രവേശനം

സർവകലാശാലയുടെ മ്യൂസിക് പഠനവകുപ്പിൽ 2024 -25 വർഷത്തേക്കുള്ള എം എ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കോടെ ബി എ മ്യൂസിക് ബിരുദമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ 45%  മാർക്കോടെ ബിരുദവും സംഗീതാഭിരുചിയും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും പ്രോസ്‌പെക്ടസും  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2806404, 9895232334

മൂല്യ നിർണ്ണയ ക്യാമ്പ് ഏപ്രിൽ 29 ന് ആരംഭിക്കും

കണ്ണൂർ സർവകലാശാലയുടെ ആറ്‌, നാല് സെമസ്റ്റർ ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ 29 ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ട എല്ലാ അധ്യാപകർക്കും നിയമന ഉത്തരുവുകൾ അയച്ചിട്ടുണ്ട് . കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ നടക്കേണ്ടിയിരുന്ന ബി എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബി എ എക്കണോമിക്സ് എന്നീ ബിരുദ പ്രോഗ്രാമുകളുടെ മൂല്യനിർണയ ക്യാമ്പുകൾ കണ്ണൂർ ശ്രീ നാരായണ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ മേൽ വിഷയങ്ങളിൽ, കണ്ണൂർ സർവകലാശാല ക്യാമ്പസിലേക്ക് നിയമന ഉത്തരവ് ലഭിച്ച അധ്യാപകർ 29-04-2024 മുതൽ ശ്രീ നാരായണ കോളേജിൽ മൂല്യനിർണയത്തിനായി ഹാജരാകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

error: Content is protected !!