കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 24.04.2024 മുതൽ 27.04.2024 വരെയും പിഴയോടുകൂടെ 30.04.2024 വൈകുന്നേരം 5 മണി വരെയും  അപേക്ഷിക്കാം.

പരീക്ഷാ ഫലം

കണ്ണൂർ സർവകലാശാല നടത്തിയ III പ്രൊഫഷണൽ ബി എ എം എസ് (സപ്ലിമെന്ററി), ഡിസംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ 18.04.2024 മുതൽ താവക്കര ക്യാമ്പസ്സിൽ നിന്നും വിതരണം ചെയ്യുന്നതാണ്. പുന:പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 23.04.2024.

error: Content is protected !!