കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ വ്യക്തിഹത്യയും അധിപേക്ഷപ മുദ്രാവാക്യങ്ങളും മുഴക്കിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. ടീച്ചറെ അപമാനിക്കുന്ന മുദ്രാവാക്യമാണ് വടകര അഞ്ചുവിളക്കിന് സമീപത്ത് വെച്ച് കൊട്ടിക്കലാശത്തിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും മുഴക്കിയത്.

കൊവിഡ് കള്ളി, കാട്ടുകള്ളിയെന്ന് മുദ്രാവാക്യം വിളിച്ചാണ് അധിക്ഷേപിച്ചത്.

സംഭവത്തിൽ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പരാതി നൽകുമെന്ന് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ് യുഡിഎഫ് നടത്തിയതെന്ന് എൽഡിഎഫ് ആരോപിച്ചു. പൊതു സമൂഹത്തിനിടയില്‍ ശക്തമായ എതിര്‍പ്പ് യു.ഡി.എഫിന്റെ ഇത്തരം അപവാദ പ്രചാരണത്തിനെതിരെ ഉയര്‍ന്നു വരികയാണ് ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

എല്‍ഡിഎഫ് വടകര മണ്ഡലം സെക്രട്ടറി വത്സന്‍ പനോളിയാണ് പരാതി നല്‍കിയത്.

error: Content is protected !!