മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരു മരണം

മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം. അഴിമുഖത്തെ ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു. ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. ജോണിനെ കാണാതാവുകയായിരുന്നു.

error: Content is protected !!