നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു; രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിറകെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.

രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ഇതാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുന്നതിന് തടസ്സമായത്. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

error: Content is protected !!