എസ്എസ്എൽസി പരീക്ഷകൾ നാളെ ആരംഭിക്കും

എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷകൾ നാളെ ആരംഭിക്കും. 4,27,105 വിദ്യാർഥികളാണ് 2971 കേന്ദ്രത്തിലായി റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതും. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,43,557 പേർ സർക്കാർ സ്കൂളിലെയും 2,55,360 പേർ എയ്‍‍ഡ‍ഡ് സ്കൂളിലെയും 28,188 പേർ അൺഎയ്ഡഡ് സ്കൂളിലെയും വിദ്യാർഥികളാണ്.

48 കേന്ദ്രത്തിലായി 2811 പേരാണ് ടിഎച്ച്എസ്എൽസി വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ 60 പേർ പരീക്ഷ എഴുതും. എസ്എസ്എൽസി (കേൾവി പരിമിതർ) വിഭാഗത്തിൽ 29 പരീക്ഷാകേന്ദ്രത്തിലായി 224 പേരും ടിഎച്ച്എസ്എൽസി (കേൾവിപരിമിതി) വിഭാ​ഗത്തിലെ രണ്ടു കേന്ദ്രത്തിലായി എട്ടു പേരുമുണ്ട്‌. പരീക്ഷ 25ന് അവസാനിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ 20 വരെ രണ്ടു ഘട്ടത്തിലായി 70 ക്യാമ്പിൽ നടക്കും.

error: Content is protected !!