കോ­​ത­​മം­​ഗ​ല­​ത്തെ പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ അ­​സാ­​ധാ­​ര­​ണ ന­​ട­​പ­​ടി­​യു­​മാ­​യി പോ­​ലീ​സ്; ബ­​ലം​പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്തു

കോ­​ത­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ മ­​രി­​ച്ച വ­​യോ­​ധി­​ക­​യു­​ടെ മൃ­​ത­​ദേ­​ഹ​വും വ­​ഹി​ച്ചു­​കൊ­​ണ്ടു­​ള്ള പ്ര­​തി­​ഷേ­​ധ­​ത്തി­​നി­​ടെ അ­​സാ­​ധാ­​ര­​ണ ന­​ട­​പ­​ടി­​യു­​മാ­​യി പോ­​ലീ­​സ്. ബ­​ലം പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം പോ­​ലീ​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​ക­​യാ­​യി­​രു­​ന്നു.  മൃതദേഹമടങ്ങിയ മൊ­​ബൈ​ല്‍ മോ​ര്‍​ച്ച​റി ഫ്രീ­​സ​ര്‍ റോ­​ഡി­​ലൂ­​ടെ വ­​ലി​ച്ചു­​കൊ­​ണ്ടു­​വ­​ന്ന­​ശേ­​ഷം മൃ­​ത­​ദേ­​ഹം ആം­​ബു­​ല​ന്‍­​സി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ­​യി­​രു​ന്നു.​കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ള്‍ അ­​ട­​ക്ക­​മു­​ള്ള­​വ­​രെ പോ­​ലീ­​സ് ഇ­​വി­​ടെ­​നി­​ന്ന് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത് നീ​ക്കി. പ്ര­​വ​ര്‍­​ത്ത­​ക­​രു​മാ​യി വാ­​ക്കു­​ത​ര്‍­​ക്കം തു­​ട­​രു­​ന്ന­​തി­​നി​ടെ പോ­​ലീ­​സ് ലാ­​ത്തി വി­​ശു­​ക­​യാ­​യി­​രു​ന്നു.

പിന്നീട് മൃതദേഹം അടക്കം സൂക്ഷിച്ചിരുന്ന സമരപന്തൽ പൊളിച്ച് നീക്കി. ഇ­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് പോ­​ലീ­​സ് ബ­​ലം​പ്ര­​യോ­​ഗി­​ച്ച് മൃ­​ത­​ദേ­​ഹം ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്. ഡീ​ന്‍ കു­​ര്യാ­​ക്കോ­​സ് എം​പി, മാ​ത്യു കു­​ഴ​ല്‍­​നാ​ട​ന്‍ എം​എ​ൽ​എ, എ­​റ­​ണാ­​കു­​ളം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് മു­​ഹ​മ്മ­​ദ് ഷി­​യാ­​സ് എ­​ന്നി­​വ­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് കോതമംഗലം ടൗണിൽ പ്രതിഷേധിച്ചത്. ഇ­​ടു­​ക്കി നേ­​ര്യ­​മം­​ഗ​ല­​ത്ത് ഇ​ന്ന് രാ​വി​ലെ​യാ​ണ് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ വ​യോ​ധി​ക കൊ​ല്ല­​പ്പെ​ട്ട​ത്. കാ­​ഞ്ഞി­​ര­​വേ­​ലി സ്വ­​ദേ­​ശി ഇ­​ന്ദി­​ര­ രാ​മ​കൃ​ഷ്ണ​ൻ(78) ആ​ണ് മ­​രി­​ച്ച​ത്.

കൂ­​വ വി­​ള­​വെ­​ടു­​ക്കു­​ന്ന­​തി­​നി­​ടെ കാ​ട്ടാ­​ന ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നു. സ­​മീ​പ­​ത്ത് റ­​ബ​ര്‍ വെ­​ട്ടി­​ക്കൊ­​ണ്ടി­​രു​ന്ന തൊ­​ഴി­​ലാ­​ളി­​ക­​ളാ­​ണ് ബ​ഹ­​ളം കേ­​ട്ട് ഓ­​ടി­​യെ­​ത്തി കാ­​ട്ടാ​ന­​യെ തു­​ര­​ത്തി­​യ​ത്. ഇ​വ­​രെ ഉ​ട­​നെ കോ­​ത­​മം​ഗ­​ലം താ­​ലൂ­​ക്ക് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യെ­​ങ്കി​ലും വ­​ഴി­​മ​ധ്യേ മ­​രി­​ച്ചു.

error: Content is protected !!