പോ​ലീ​സ് മ​ർ​ദ​നം; നാളെ കെ​എ​സ്‌​യു​വി​ന്‍റെ വി​ദ്യാ​ഭ്യാ​സ ബ​ന്ദ്

വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ർ​ച്ചി​ലു​ണ്ടാ​യ പോ​ലീ​സ് ന​ട​പ‌​ടി‌​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​എ​സ്‌​യു പ​ഠി​പ്പു​മു​ട​ക്കും. ക്യാമ്പ​സു​ക​ളി​ലെ എ​സ്എ​ഫ്ഐ വി​ചാ​ര​ണ കോ​ട​തി​ക​ൾ പൂ​ട്ടു​ക, ഇ​ടി​മു​റി​ക​ൾ ത​ക​ർ​ക്ക​പ്പെ​ടു​ക, ഏ​ക സം​ഘ​ട​നാ വാ​ദം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് കെ​എ​സ്‌​യു മാ​ർ​ച്ച് ന‌​ട​ത്തി‌​യ​ത്.

മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​വ​രെ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.അ​തേ​സ​മ​യം പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​നെ തു​ട​ർ​ന്ന് കെ​എ​സ്‌​യു വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​തം ഗോ​കു​ൽ​ദാ​സ് ന​ട​ത്തി​വ​ന്ന നി​രാ​ഹാ​ര സ​മ​രം സെ​ക്ര​ട്ടേ​റി‌​യ​റ്റി​നു മു​ന്നി​ലേ​ക്ക് മാ​റ്റി.

സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്നി​ൽ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ എം​പി എ​ന്നി​വ​ർ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു.

error: Content is protected !!