ശ്രീനഗറിലെ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. റമ്പാന്‍ മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. ദേശീയ പാതയില്‍ ടാക്‌സി തോട്ടിലേക്ക് മറിയുകയായിരുന്നു.

300 മീറ്റര്‍ താഴ്ചയുള്ള മലയിടുക്കിലേക്ക് വാഹനം മറിയുകയായിരുന്നു. പൊലീസ്, ദുരന്ത നിവാരണ സേന, ജമ്മു കശ്മീര്‍ റോഡ് സുരക്ഷാ സംഘം എന്നിവര്‍ അപകട വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി.

error: Content is protected !!