കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാഫലം

സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എഡ് ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി)  – നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/ സൂഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 09 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്

02.04.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം ബിരുദം – പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ-(2022 അഡ്മിഷൻ) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – (2020, 2021 അഡ്മിഷനുകൾ) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 ന്  (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ചഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

സാഹിത്യത്തെ പ്രകൃതിവിജ്ഞാനവുമായി ബന്ധപ്പെടുത്തുന്ന ഭാഷയാണ് ഹിന്ദി; പ്രൊഫ. കെ വനജ

സാഹിത്യത്തിൽ മാത്രം ഒതുങ്ങാതെ സാഹിത്യത്തെ പ്രകൃതിവിജ്ഞാനവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും ആനുകാലിക പ്രശസ്തമായ ഭാഷയാണ് ഹിന്ദിയെന്ന് പ്രമുഖ എഴുത്തുകാരിയും നിരൂപകയും കൊച്ചിൻ സർവകലാശാല മുൻ പ്രൊഫസറുമായ ഡോ. കെ വനജ. ‘ഹിന്ദി സാഹിത്യത്തിലെ പരിസ്ഥിതി വിജ്ഞാനം’ എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാല ഹിന്ദി പഠനവകുപ്പ് ഡോ. പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രൊഫ. കെ വനജ. ഹിന്ദി സാഹിത്യത്തിൽ പരിസ്ഥിതിയെ അന്വേഷിക്കുക വഴി മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം ഇവിടെ തുറന്നു കാണിക്കപ്പെടുന്നു. സന്തുലിതമായ ആ ബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നും പ്രൊഫ. കെ വനജ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഹിന്ദി വകുപ്പ് മേധാവി ഡോ. കെ പ്രീതി അധ്യക്ഷത വഹിച്ചു.

ഡോ.രാഹുൽ മിശ്ര (റീജിയനൽ ഡയറക്ടർ, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി), പ്രൊഫ. പഠാൻ റഹീം ഖാൻ (മൗലാന ആസാദ് നാഷണൽ ഉറുദു സർവകലാശാല), ഡോ. സജി ആർ കുറുപ്പ് (മഹാരാജാസ് കോളേജ്), ഡോ. അനുരാഗ് സിംഗ് (ശ്യാമപ്രസാദ് മുഖർജി കോളേജ്, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി), ഡോ. സീമ ചന്ദ്രൻ (സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) ഡോ.സുഗിത ജി (നിർമ്മല കോളേജ്, മൂവാറ്റുപുഴ) ഡോ. തെരേസ ടിൻസി (മഹാരാജാസ് കോളേജ്)  ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ അധ്യാപകരും  ഗവേഷണ വിദ്യാർത്ഥികളും ഹിന്ദി സാഹിത്യത്തിൽ സാംസ്കാരിക ച്യുതി, വന നശീകരണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി മലിനീകരണം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ കോർഡിനേറ്റർ ഡോ. ജസ്ന റഹീം സ്വാഗതവും, ഡോ. സി സി മണികണ്ഠൻ നന്ദിയും പറഞ്ഞു.

error: Content is protected !!