ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നടന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരെഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നേതൃത്വം നല്‍കി. സബ് കലക്ടര്‍ സന്ദീപ് കുമാര്‍, സ്വീപ് ജില്ലാ നോഡല്‍ ഓഫീസറും അസി. കലക്ടറുമായ അനൂപ് ഗാര്‍ഗ്, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷന്‍, എ ആര്‍ ഓ മാര്‍,   വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിവരുടെ സാന്നിധ്യത്തിലാണ് റാന്‍ഡമൈസേഷന്‍ നടന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാനേജ്മെന്റ് സംവിധാനത്തിലൂടെ റാന്‍ഡമൈസ് ചെയ്ത ഇലക്ട്രോണിക് യന്ത്രങ്ങള്‍  ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലേക്കെത്തിക്കുന്നതിനുള്ള  നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ്  യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും അയക്കുക.
error: Content is protected !!