കണ്ടംകുളങ്ങര-ഏഴിമല റെയില്‍വേ റോഡ് ഉദ്ഘാടനം

നവീകരിച്ച കുഞ്ഞിമംഗലം പഞ്ചായത്തിലെ കണ്ടംകുളങ്ങര-മൂശാരി കൊവ്വല്‍ -ഏഴിമല റെയില്‍വേ സ്റ്റേഷന്‍  റോഡ് എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് എ പ്രാര്‍ത്ഥന അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ ശ്രീരാഗ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 92 ലക്ഷം രൂപയിലാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 2.100 കിലോമീറ്റര്‍ നീളത്തില്‍  ടാറിംഗ് ചെയ്ത് നവീകരിച്ച റോഡ് നിലവിലുള്ള മൂന്നു മീറ്റര്‍ വീതിയില്‍ നിന്നും 3.80 വീതിയില്‍ ടാറിംഗ് ചെയ്തു. ഡ്രെയിന്‍ ക്രോസ്, കവറിംഗ് സ്ലാബ് എന്നിവയും നിര്‍മ്മിച്ചു. വെള്ളകെട്ടുള്ള ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തി നവീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പാക്കിയത്.
പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശശീന്ദ്രന്‍, സ്ഥിരംസമിതി അധ്യക്ഷരായ കരുണാകരന്‍ കെ ജിഷ ബേബി, കെ ശോഭ, കെ വി വാസു, വി കെ കരുണാകരന്‍, യു ഭാസ്‌ക്കരന്‍ സംസാരിച്ചു.

error: Content is protected !!