കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഇന്ത്യാ സഖ്യത്തിന് മഹാറാലി നടത്താന്‍ അനുമതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഇന്‍ഡ്യാ സഖ്യത്തിന്റെ റാലിക്ക് അനുമതി. തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പൊലീസും റാലിക്ക് അനുമതി നല്‍കി. ഞായറാഴ്ച്ച രാജ്യതലസ്ഥാനത്ത് രാംലീല മൈതാനിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേരും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന താക്കറെ വിഭാഗം അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറുഖ് അബ്ദുള്ള എന്നിവര്‍ റാലിയില്‍ അണിനിരക്കും.

രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 വരെയാണ് റാലിക്ക് അനുമതി നല്‍കിയത്. ആപ്പ് നേതാക്കളായ അതിഷി മര്‍ലേന, ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ്, അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കുമോയെന്നതില്‍ സ്ഥിരീകരണമില്ല. ഡല്‍ഹി റൗസ് അവന്യൂ കോടതി കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയതിന് പിന്നാലെയാണ് റാലിക്ക് അനുമതി ലഭിച്ചത്.

You may have missed

error: Content is protected !!