ഓസ്‌കർ: ഒപ്പൻഹെെമർ മികച്ച ചിത്രം, സംവിധായകൻ നോളൻ, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി

96-മത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ഓപ്പൺഹൈമറിനെയും മികച്ച സംവിധായകനായി ക്രിസ്റ്റഫർ നോളനെയും തിരഞ്ഞെടുത്തു. പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോൺ പുരസ്കാരം സ്വന്തമാക്കിയപ്പോൾ ഓപ്പൺഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി മികച്ച നടനായി.

ഓപ്പൺഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം റോബർട്ട് ഡൗണി ജൂനിയറിന് ലഭിച്ചു. മികച്ച ഒറിജിനൽ സ്‌കോറിനുള്ള പുരസ്കാരം ഓപ്പൺഹൈമറിനാണ് ലഭിച്ചത്. മികച്ച എഡിറ്ററിനുള്ളള പുരസ്കാരം ജെന്നിഫർ ലേം(ഓപ്പൺഹൈമർ), മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാൻ ഹെയ്‌ടേമ (ഒപ്പൻഹൈമർ) എന്നിവരും നേടി.

13 നോമിനേഷനുകളുമായാണ് ഓസ്കറിൽ ഓപ്പൺഹൈമർ എത്തിയത്. റോബർട്ട് ഡൗണി ജൂനിയറിന്റെ കരിയറിലെ ആദ്യ ഓസ്കാർ നേട്ടമാണ്. ഇതിനകം 7 ബാഫ്റ്റയും 5 ഗോൾഡൺ ഗ്ലോബും വാരിക്കൂട്ടിയ ഓപൻഹെയ്മറിൽ തന്നെയാണ് ഓസ്കാറിലും താരമായിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബർട്ട് ഓപൻഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പൺഹൈമർ.

error: Content is protected !!