മാടായി ഇരുപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം

മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം  ഇരുപതാം വാർഡിലേക്ക്
നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നും വിജയതിളക്കം. യുഡിഎഫിലെ എസ് എച്ച്  മുഹ്സിനയാണ് 444 വോട്ടിന്റെ ഭൂരിപക്ഷത്തിന്   എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എസ് പി  ആയിഷബീയെ പരാജയപ്പെടുത്തിയത്.

ആകെ പോൾ ചെയ്ത 854 വോട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മുഹ്സിനക്ക് 649 വോട്ടും എൽഡിഎഫ് സ്വതന്ത്രയായ  എസ് പി  ആയിഷബീക്ക് 205 വോട്ടുമാണ് ലഭിച്ചത്.  കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയായ  സുഫൈജത്തിന്284 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു .  കഴിഞ്ഞ പ്രാവശ്യത്തേക്കാൾ  പോളിംഗ് ശതമാനത്തിൽ കുറവുണ്ടായിട്ടും 444 വോട്ടിന്റെ വൻ   ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ  മുഹ്സിന വിജയിച്ചത്.

error: Content is protected !!