കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ വിജ്ഞാപനം

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം എസ് സി/ എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം എഡ്/ എം പി ഇ എസ് (സി ബി സി എസ് എസ്- റെഗുലർ/ സപ്പ്ളിമെന്‍ററി), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഫെബ്രുവരി  23 മുതൽ 27 വരെയും പിഴയോട് കൂടെ ഫെബ്രുവരി 29  വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രോജക്ട്മൂല്യനിർണയം/ വാചാ പരീക്ഷകൾ

  1. ആറാം സെമസ്റ്റർ ബി എ ഫങ്ഷണൽ ഇംഗ്ലീഷ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രോജക്ട്മൂല്യനിർണയം/ വൈവ വോസ്‌ പരീക്ഷകൾ 2024 ഫെബ്രുവരി 26, മാർച്ച് 4, 5, 6 തീയതികളിൽ അതാത് കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

  2. ഒന്നാം സെമസ്റ്റർ എം എസ് സി കൗൺസിലിങ്ങ് സൈക്കോളജി ഡിഗ്രി ഒക്ടോബർ 2023 പ്രായോഗിക പരീക്ഷകൾ 2024 ഫെബ്രുവരി 26, 27 തീയതികളിൽ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

കാലാവസ്ഥ വ്യതിയാനവും സുസ്ഥിര വികസനവും; നാഷ‌ണൽ കോൺഫറൻസ് അരുൺ കെ പവിത്രൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതിപഠന വകുപ്പ്, ഭൂമിത്രസേന ക്ലബ്ബിന്റെയും അന്തരീക്ഷ ശാസ്ത്ര – തീരദേശ ആവാസ പഠന പഠനകേന്ദ്രത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന നാഷണൽ കോൺഫറൻസ് അരുൺ കെ പവിത്രൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു. “കാലാവസ്ഥ വ്യതിയാനവും സുസ്ഥിര വികസനവും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച കോൺഫറൻസിന്റെ ആദ്യ ദിവസമായ വ്യാഴാഴ്ച കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്റ് എൻവയോണ്മെന്റിലെ (കെ എസ് സി എസ് ടി ഇ) സീനിയർ പ്രിൻസിപ്പിൽ സയന്റിസ്റ്റ് ഡോ. പി ഹരിനാരായണൻ, അഡ്വാൻസ്ഡ് സെന്റർ ഫോർ അഡ്മോസ്ഫിയറിക്ക് റഡാർ റിസേർച്ചിലെ സയന്റിസ്റ്റായ ഡോ. എം ജി മനോജ്, കണ്ണൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളേജ് പ്രൊഫസർ ഡോ. എ സുകേഷ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പരിസ്ഥിതിപഠന വകുപ്പ് മേധാവി ഡോ. പ്രദീപൻ പെരിയാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ മനോജ്, യു ടി നചികേതസ്, ആർ എസ് ഗാഥ എന്നിവർ സംസാരിച്ചു. സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ വച്ച് നടന്ന പരിപാടിയിൽ സർവകലാശാലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരും പങ്കെടുത്തു.

error: Content is protected !!