ബാലവകാശ കമ്മീഷന്‍ സിറ്റിങ്: 25 പരാതികള്‍ തീര്‍പ്പാക്കി

ബാലാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. ഏഴ് പരാതികളും പുതുതായി ലഭിച്ച രണ്ട് പരാതികളും കൂടുതല്‍ റിപ്പോര്‍ട്ട് തേടുന്നതിനായി അടുത്ത സിറ്റിങിലേക്ക് മാറ്റി വെച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍, വിദ്യാര്‍ഥികളുടെ യാത്രാ സംവിധാനം, വിദ്യാര്‍ഥികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടവ തുടങ്ങിയ പരാതികളാണ് പരിഗണിച്ചത്. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങില്‍ ബാലവകാശ കമ്മീഷന്‍ അംഗം അഡ്വ. എന്‍ സുനന്ദ, അഡ്വ ടി സി ജലജമോള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!