ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ഗസൽ ​ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. നീണ്ട നാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ 72-ാം വയസ്സിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണ് പങ്കജ് ഉദാസിന്റെ മരണ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചത്.

1980ൽ ‘അഹത്’ എന്ന പേരിൽ ഗസൽ ആൽബം പുറത്തിറക്കിക്കൊണ്ടാണ് പങ്കജ് ഉദാസ് തൻ്റെ കരിയർ ആരംഭിച്ചത്. 1981ൽ മുക്രാർ, 1982ൽ തർനം, 1983ൽ മെഹ്ഫിൽ, 84ൽ റോയൽ ആൽബർട്ട് ഹാളിൽ പങ്കജ് ഉദാസ് ലൈവ്, നയബ് തുടങ്ങി നിരവധി ഹിറ്റ് ഗാന റെക്കോർഡുകൾ. 1986ൽ പുറത്തിറങ്ങിയ നാം എന്ന ചിത്രത്തിലെ “ചിത്തി ആയ് ഹേ” എന്ന ഗാനം ഉദാസിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

error: Content is protected !!