ഇരിക്കൂര്‍ താലൂക്ക് ആശുപത്രിക്കായി പുതിയ കെട്ടിടം; മന്ത്രി വീണാ ജോര്‍ജ് തറക്കല്ലിട്ടു

ഇരിക്കൂര്‍ താലൂക്ക് ആശുപത്രിക്കായി നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എംപീയുഷ്, ഡി പി എം പി കെ അനില്‍ കുമാര്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ എസ് ലിസി, സ്ഥിരം സമിതി അധ്യക്ഷരായ ബേബി തോലാനി, പി കെ മുനീര്‍, കെ പി രേഷ്മ, ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ, പടിയൂര്‍ കല്യാട് പഞ്ചായത്ത് പ്രസിഡണ്ട് ബി ഷംസുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി പ്രസന്ന, ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ബി നലീഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ.അതുല്‍ മോഹന്‍, ഡോ. മനു മാത്യു, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!